Posted On
date_range Updated On
date_range വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ; അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക
ബംഗളൂരു: കേരളത്തിൽനിന്ന് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി എത്തുന്നവരെ പിടികൂടാൻ കുടക് ജില്ലയിലെ അതിർത്തികളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മലയാളി ദമ്പതികളെ വീരാജ്പേട്ട റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരെ നേരത്തെ തിരിച്ചുവിടുകയായിരുന്നു ചെയ്തിരുന്നത്. സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതും കർശനമാക്കിയിട്ടുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ൈസദ് മുഹമ്മദ് (32), ഭാര്യ ആയിഷ റെഹ്മാന് (27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.