എന്‍ഡോസള്‍ഫാന്‍; മെഡിക്കല്‍ ക്യാമ്പിന്​ നടപടി തുടങ്ങി

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ൽ എ​​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തബാ​ധി​ത​രെ ക​​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ൽ ചെ​യ​ർ​മാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. 2019ലാ​ണ് ഏ​റ്റ​വും അ​വ​സാ​നം ക്യാ​മ്പ് ന​ട​ന്ന​ത്. രോ​ഗ​മു​ണ്ടാ​യി​ട്ടും ക്യാ​മ്പ് ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ല​ർ​ക്കും സ​ർ​ക്കാ​റി​ന്റെ ആ​നു​കൂ​ല്യ​മൊ​ന്നും ല​ഭി​ക്കാ​ത്ത​ത് വ​ലി​യ പ​രാ​തി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഒ​ട്ടേ​റെ സ​മ​ര​വും ന​ട​ന്ന​ശേ​ഷ​മാ​ണ് ക്യാ​മ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​പേ​ക്ഷ ഫോ​റം ജി​ല്ല​യി​ലെ എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭി​ക്കും. അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍ഡ്, ചി​കി​ത്സ രേ​ഖ​ക​ള്‍, മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ്/​അം​ഗ​പ​രി​മി​ത സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പ് സ​ഹി​തം അ​വ​ര​വ​രു​ടെ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ (സി.​എ​ച്ച്.​സി/ പി.​എ​ച്ച്.​സി./​എ​ഫ്.​എ​ച്ച് സി/​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍) ന​ല്‍ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 20 വൈ​കീ​ട്ട് 5 മ​ണി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സ​മീ​പ​ത്തെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. മു​മ്പ് ക​ല​ക്ട​റേ​റ്റി​ലും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ഓ​ഫി​സി​ലും മ​റ്റു ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍ പു​തി​യ മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച് അ​വ​ര​വ​രു​ടെ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

Tags:    
News Summary - Endosulfan; Proceedings for the medical camp have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.