Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽനിന്ന് മയക്കുമരുന്ന് പിടിച്ചു
കാഞ്ഞങ്ങാട്: കാറിൽ സഞ്ചരിക്കുന്നതിനിടെ എം.ഡി.എം.എയുമായി ശനിയാഴ്ച പിടിയിലായ യുവാവിന്റെ വീട്ടിൽനിന്ന് പൊലീസ് വീണ്ടും മയക്കുമരുന്ന് പിടിച്ചു. കളനാട്ടെ പി.എ. ആഷിഖിന്റെ (27) വീട്ടിൽനിന്നാണ് മേൽപറമ്പ് പൊലീസ് വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ കണ്ടെത്തിയത്.
ഇരുനില വീടിന്റെ മുകൾനിലയിലുള്ള ആഷിഖിന്റെ കിടപ്പുമുറിയിലെ അലമാരയിൽനിന്ന് 0.640 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. ഉദുമയിൽനിന്ന് കാറിൽ സഞ്ചരിക്കവെ ബേക്കൽ പൊലീസ് എം.ഡി.എം.എയുമായി പിടികൂടിയ കേസിൽ ആഷിഖ് റിമാൻഡിലാണ്. മേൽപറമ്പ് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.