മുഹമ്മദ്​ ഹനീഫ്

മയക്കുമരുന്ന്​ കടത്ത്​ കേസിലെ പ്രതിക്ക്​ രണ്ടു വർഷം തടവ്​

കാസർകോട്​: കാറിൽ മയക്കുമരുന്ന്​ കടത്തിയ കേസിലെ രണ്ടാം പ്രതിക്ക്​ രണ്ടു വർഷം തടവും 20000 രൂപ പിഴയും. ഒന്നാം പ്രതി വിചാരണക്ക്​ ഹാജരായില്ല. കെ.എൽ. 14യു 6459 കാറിൽ 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതി കുമ്പള ചേടിക്കാവിലെ മുഹമ്മദ്​ ഹനീഫിനെയാണ്​ (30) ജില്ല അഡീഷനൽ ജില്ല ആൻഡ്​ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ്​ അനുഭവിക്കണം. 2018 സെപ്റ്റംബർ 22ന്​ രാവിലെ 11ന് കാസർകോട്​ പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച്​ സീതാംഗോളിയലെ ഫൈസൽ (38), എം. മുഹമ്മദ് ഹനീഫ് എന്നിവരെ മയക്കുമാരുനുനമായി പൊലീസ്​ ഇൻസ്​പെക്ടർ പി. അജിത്ത്കുമാറും സംഘവും പിടികൂടിയത്. കാസർകോട്​ ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിം അന്വേഷണം നടത്തി. സബ്-ഇൻസ്പെക്ടർ ആയിരുന്ന വി.എസ്​. ബാവിഷ് കുറ്റപത്രം സമർപ്പിച്ചു.

വിചാരണ സമയത്ത് ഹാജരാവാത്ത ഒന്നാം പ്രതി ഫൈസലിനെതിരെ വാറൻറ് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായിരുന്നു.

Tags:    
News Summary - Drug trafficking suspect sentenced to two years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.