ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ജില്ലക്കുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് കലക്ടർ കെ. ഇമ്പശേഖർ ഏറ്റുവാങ്ങുന്നു

ദേശീയ പുരസ്കാര തിളക്കത്തിൽ ജില്ല;രാജ്യത്തെ മികച്ച ഇലക്ഷൻ ജില്ല,പുരസ്കാരം ഏറ്റുവാങ്ങി കലക്ടർ

കാസർകോട്: സാങ്കേതികവിദ്യയെ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള 2026ലെ മികച്ച ഇലക്ഷൻ ജില്ലക്കുള്ള ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ അവാർഡ് കാസർകോട് ജില്ലക്ക്.

ന്യൂഡൽഹിയിലെ മനേക്ഷ സെന്ററിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് കലക്ടർ കെ. ഇമ്പശേഖർ പുരസ്കാരം ഏറ്റുവാങ്ങി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ക്യൂ.ആർ കോഡ് ഉൾപ്പെടെ നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടർ കെ. ഇമ്പശേഖറിന്‍റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ നടന്നത്. മികച്ച നവീനാശയങ്ങൾ നടപ്പാക്കിയതിനുള്ള ചീഫ് ഇലക്ഷൻ ഓഫിസറുടെ പുരസ്കാരം 2025ൽ കലക്ടർക്ക് ലഭിച്ചിരുന്നു.

Tags:    
News Summary - District shines in national awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.