കാസർകോട്: ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു. ഇതിൽ 27 വില്ലേജുകളിൽ സർവേ പൂർത്തിയാക്കി സർവേ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തുകയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും ചെയ്തു. കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി അതിരടയാളനിയമ പ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ പോവുകയാണ്.
ഈ വില്ലേജിൽ ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ചക്കകം ബന്ധപ്പെട്ട രേഖകൾ സഹിതം ക്യാമ്പ് ഓഫിസിൽ നേരിട്ട് എത്തിയോ, ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടോ ഓൺലൈനായോ പരിശോധന നടത്താവുന്നതാണ്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കാൻ കിനാനൂർ വില്ലേജിലെ ഭൂവുടമസ്ഥർ ഡിജിറ്റൽ സർവേയുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
സർവേ അതിരടയാള നിയമ പ്രകാരം 13 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചശേഷം ഭൂസേവനങ്ങൾ എല്ലാം ഓൺലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. വിവരങ്ങൾക്ക് http://entebhoomi.kerala.govt.in. ഫോൺ :9446018746,9400453385.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.