ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷ 10ലേക്ക് മാറ്റി
കാസര്‍കോട് : ദളിത് വിദ്യാര്‍ഥിയുടെ മുടി പരസ്യമായി മുറിച്ച കേസില്‍ പ്രധാനാധ്യാപിക ജില്ല കോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച കോടതിയിൽ എത്തിയ വിദ്യാർഥിക്കുവേണ്ടി കോടതി അഭിഭാഷകനെ ഏർപ്പെടുത്തി. ഇവരുടെ വാദം പത്തിന് കേൾക്കാൻ കോടതി നിർദേശിച്ചു.
ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു.പി. സ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രധാനാധ്യാപിക കുട്ടിയെ സ്കൂള്‍ അസംബ്ലിക്ക് ശേഷം പരസ്യമായി മുടി മുറിക്കുകയായിരുന്നുവെന്നാണ് പരാതി. ഷേര്‍ളിക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തത്. കേസ് പിന്നീട് കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.