Business ഇലക്​ട്രോഗ്രീൻ മോട്ടോഴ്സിന്റെ സേവനം ഇനി കോട്ടിക്കുളത്തും

കാസർകോട്: കേരളത്തിലെ പ്രമുഖ മൾട്ടി ബ്രാൻഡ് ഇലക്ട്രിക് വെഹിക്കിൾ ഡീലറായ ഇലക്​ട്രോഗ്രീൻ മോട്ടോഴ്സ് കോട്ടിക്കുളത്ത് ആരംഭിക്കുന്ന പുതിയ ഷോറൂം തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 70ഓളം ഷോറൂമുകൾ തുറക്കാനാണ് പദ്ധതിയെന്ന് കമ്പനി സി.ഇ.ഒ എ.ടി. അൻവർ അറിയിച്ചു. ടെക്കൊ ഇലക്ട്ര, റേമോട്ടോസ്, സിപ് എന്നീ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകളുടെ അഖില കേരള ഡീലറാണ് ഇലക്​ട്രോഗ്രീൻ മോട്ടോഴ്സ്. കേരളം മുഴുവൻ ഫാസ്റ്റ് റീചാർജിങ് യൂനിറ്റുകൾ തുറക്കാനും പദ്ധതിയിടുന്നുണ്ട്. പെട്രോൾ വിലവർധനക്കും അന്തരീക്ഷ മലിനീകരണത്തിനും എതിരെയുള്ള കാമ്പയിനും ലക്ഷ്യമിടുന്നു. ഒരു തവണ ചാർജ് ചെയ്താൽ 75-90 കി.മീറ്റർ മൈലേജ് ലഭിക്കും. 10 രൂപ ചെലവിൽ രണ്ട് യൂനിറ്റ് വൈദ്യുതി മാത്രം മതിയാകും. 75,000 രൂപ മുതൽ 90,000 രൂപ വരെ വിലയുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈസി ചാർജിങ് ടെക്നോളജി, റിവേഴ്സ് ഗിയർ, സ്പീഡ് ലോക്ക്, കീലെസ് എൻട്രി, ട്യൂബ് ലെസ് ടയേഴ്സ്, സെൻട്രൽ ലോക്ക്, ആന്റി തെഫ്റ്റ് അലാറം സിസ്റ്റം, മൊബൈൽ ചാർജിങ് പോർട്ട് തുടങ്ങി നിരവധി സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. രജിസ്ട്രേഷൻ, ലൈസൻസ്, ഇൻഷുറൻസ് എന്നിവ ആവശ്യമില്ലാത്ത മോഡലുകളും ലഭ്യമാണ്. ഉദ്ഘാടന വേളയിൽ ഇലക്​ട്രോഗ്രീൻ മോട്ടോഴ്സ് ചെയർമാൻ സാബ കുണ്ടുപുഴക്കൽ, സി.ഇ.ഒ എ.ടി. അൻവർ, സബ് ഡീലർ സാംസ് ഫ്യൂച്ചർ ഗ്രൂപ് പാർട്ണേഴ്സ് കെ.എം. മുഹമ്മദ് അഷ്റഫ്, ഷെരിഫ് ബോസ്, വൈ.കെ. അബ്ദുൽ മുനീർ, സി.എൽ. മുഹമ്മദ് ഷാഹിദ് എന്നിവരോടൊപ്പം കല, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. Photo:Ks/ Electro ഇലക്​ട്രോഗ്രീൻ മോട്ടോഴ്സ് കാസർകോട് കോട്ടിക്കുളത്ത് ആരംഭിച്ച പുതിയ ഷോറൂം തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.