അപകടാവസ്ഥയിലുള്ള കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം
കാസർകോട്: അദാലത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പളയിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനർനിർമാണത്തിന് നടപടി തുടങ്ങി. ചെറുകിട ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ വി.സി.ബി കം ബ്രിഡ്ജ് പുനർനിർമാണത്തിനായുള്ള നടപടികൾ നടന്നുവരുന്നതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറാണ് അറിയിച്ചത്. കാലപ്പഴക്കംമൂലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ജില്ല റോഡ് സേഫ്റ്റി അതോറിറ്റി നിർദേശപ്രകാരം ഒരു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു ഈ പാലം.
സംസ്ഥാന സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക്തല അദാലത്തിൽ ആദി ദലിത മുന്നേറ്റസമിതി സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ജലസേചനവകുപ്പ് വിശദീകരണം.
പാലം അടച്ചിട്ടപ്പോൾതന്നെ പുതിയ പുതിയതിനുള്ള പരിശോധന പൂർത്തിയാക്കുകയും ഡിസൈൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ, അപ്രോച്ച് റോഡിനാവശ്യമായ സ്ഥലലഭ്യത തടസ്സം സൃഷ്ടിച്ചത് തുടർനടപടികൾ വൈകാനിടയാക്കി. തുടർന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എയും ജനകീയ ആക്ഷൻ കമ്മിറ്റിയും കുമ്പള ഗ്രാമപഞ്ചായത്തും ചേർന്ന് കഴിഞ്ഞമാസം സ്ഥലലഭ്യത ഉറപ്പുവരുത്തിയിരുന്നു. ഇതോടെയാണ് പദ്ധതിക്കുള്ള ഡി.പി.ആർ തയാറാക്കിയത്. ഈ മാസംതന്നെ ഡി.പി.ആർ നബാർഡിൽ സമർപ്പിക്കും. അംഗീകാരം ലഭ്യമായാൽ പ്രവൃത്തികൾ തുടങ്ങുമെന്നും മറുപടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.