വൈകിയെങ്കിലും തിരിച്ചറിഞ്ഞു; ഓരോ ഫയലിലെയും ജീവിതങ്ങൾ

കാസർകോട്: കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ഇതിനകം തീർപ്പാക്കിയത് 1005 ഫയലുകള്‍. കലക്ടറേറ്റില്‍ ജില്ലതല ഫയല്‍ അദാലത്ത് നടത്തിയാണ് തീർപ്പാക്കൽ യജ്ഞം.

അദാലത്തില്‍ പരിഗണിച്ച 1241 ഫയലുകളില്‍ 1005 എണ്ണമാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും.

വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ, സബ് ഓഫിസ് തലങ്ങളില്‍ അദാലത്തുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ജൂലൈ ഒന്നുമുതല്‍ 15 വരെ വില്ലേജ് ഓഫിസുകളിലും ജൂലൈ 19,20,21 തീയതികളില്‍ താലൂക്ക് തലത്തിലും 25,26 തീയതികളില്‍ ആര്‍.ഡി.ഒ തലത്തിലും 27ന് സബ് ഓഫിസുകളിലും ആദ്യഘട്ട അദാലത്തുകള്‍ പൂര്‍ത്തിയായി. ഇതിനുശേഷമാണ് ജില്ലതല അദാലത്ത് ആരംഭിച്ചത്.

2021 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക ഫയലുകളില്‍ അദാലത്ത് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 15,925 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. 51,554 ഫയലുകളാണ് ഇനി തീര്‍പ്പാക്കാനുള്ളത്.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയ്ദീപ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. ജൂണ്‍ 15ന് ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സെപ്റ്റംബര്‍ 30 വരെയാണ് തുടരുക. എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പട്ടയവും വിതരണം ചെയ്തു.

തീര്‍പ്പാക്കാനുള്ള ഫയല്‍ വിവരങ്ങള്‍ ഒറ്റനോട്ടത്തിൽ

ബ്രാക്കറ്റിൽ തീർപ്പാക്കിയത്

കലക്ടറേറ്റില്‍ ആകെയുള്ളത് 18717 ഫയലുകള്‍. തീര്‍പ്പാക്കിയത് 7852.

- കാസര്‍കോട് ആര്‍.ഡി.ഒ: 1159( 403)

- കാഞ്ഞങ്ങാട് ആര്‍.ഡി.ഒ: 3303 (28)

- ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ്: 5230 (603)

- വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ്: 7529 (1807)

- കാസര്‍കോട് താലൂക്ക്: 5745 (1265)

- മഞ്ചേശ്വരം താലൂക്ക്: 2228 (1121)

- വില്ലേജ് ഓഫിസുകളില്‍ 3845 (1387)

- സബ് ഓഫിസുകളില്‍ ആകെ 14370 (468)

- റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് സെക്ഷനുകളില്‍ 5344 ( 991)

മു​ഖ്യ​മ​ന്ത്രി അ​ന്ന് പ​റ​ഞ്ഞ​ത്

ഓ​രോ ഫ​യ​ലി​ലും പാ​വ​പ്പെ​ട്ട​വ​രി​ല്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​ത​മാ​ണു​ള്ള​ത്. ആ ​ഫ​യ​ലു​ക​ളി​ല്‍ നി​ങ്ങ​ളെ​ഴു​തു​ന്ന കു​റി​പ്പാ​വും ഒ​രു​പ​ക്ഷേ, അ​വ​രി​ല്‍ അ​പൂ​ർ​വം ചി​ല​രെ​ങ്കി​ലും തു​ട​ര്‍ന്ന് ജീ​വി​ക്ക​ണോ മ​രി​ക്ക​ണോ എ​ന്നു​പോ​ലും നി​ശ്ച​യി​ക്കു​ന്ന​ത്. എ​ല്ലാ ഫ​യ​ലി​ലും അ​നു​കൂ​ല​മാ​യി എ​ഴു​താ​ന്‍ ക​ഴി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍, ഫ​യ​ലി​ല്‍ ഉ​ള്ള​ത് ജീ​വി​ത​മാ​ണെ​ന്നും ക​ഴി​യു​ന്ന​ത്ര ക​രു​ത​ലോ​ടെ അ​ത് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട് എ​ന്നു​മു​ള്ള ബോ​ധ​മാ​വ​ണം നി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്....'

2016 ജൂ​ണി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് ഇ​ങ്ങ​നെ സം​സാ​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഫ​യ​ൽ ജീ​വി​തം ഓ​ർ​മ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​റി​ന് സാ​ധി​ച്ചു. 

Tags:    
News Summary - Belatedly recognized; Lives in each file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT