ബഷീർ
Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾകൂടി അറസ്റ്റില്‍
കാസര്‍കോട്: ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട്ടെ ബഷീറിനെയാണ് (44) അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം ഉളിയത്തടുക്ക പള്ളത്തെ അബ്ദുൽ അസീസ്, കുഡ്ലു കാനത്തിങ്കരയിലെ സുബ്ബ, ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസില്‍ നേരത്തേ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.