തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രിയിൽ കൗമാര ആരോഗ്യ സേവന കേന്ദ്രം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു
തൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിയിൽ കൗമാര ആരോഗ്യ സേവനകേന്ദ്രം തുറന്നു. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള കൗമാര ആരോഗ്യ പരിപാടിക്ക് കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.കൗമാരക്കാരുടെ മാനസിക, ശാരീരിക, ആരോഗ്യ പരിപാലനം ലക്ഷ്യംവെച്ചുള്ള കൗൺസലിങ്, ക്ലിനിക്കൽ, റഫറൽ സേവനങ്ങൾ നൽകുന്നതിനായി ഓരോ ഹെൽത്ത് ബ്ലോക്കിലും പ്രവർത്തിക്കുന്ന കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെ സേവനങ്ങളാണ് തൃക്കരിപ്പൂരിൽ തുടങ്ങിയത്.
10 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാർക്ക് കൗൺസലിങ് നൽകുന്നത് ഉൾപ്പെടെ കേന്ദ്രത്തിൽ ആഴ്ചയിൽ നാലുദിവസം സൗകര്യമുണ്ട്.രണ്ട് ദിവസം ഫീൽഡ് സേവനങ്ങളും ലഭിക്കും. ചെറുവത്തൂർ ഹെൽത്ത് ബ്ലോക്കിന് കീഴിലെ കൗമാരക്കാർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച കേന്ദ്രം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ.വി. സുരേശൻ, ബ്ലോക്ക് അംഗങ്ങളായ വി.വി.പി. ഷുഹൈബ്, പി.ബി. ഷീബ, കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം കൗൺസിലർ വി. പ്രീത, ആശുപത്രി വികസനസമിതി അംഗങ്ങളായ സി.രവി, ടി.വി. കുഞ്ഞികൃഷ്ണൻ, എ.ജി.സി. ഷംഷാദ്, എം.വി. സുകുമാരൻ, പി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.