മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റ്
കാഞ്ഞങ്ങാട്: ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന കലവറയുമായി മടിക്കൈ കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റിന്റെ ഭാഗമായി പ്രദർശനവും വിപണനവും മത്സരവും നടത്തി. ചക്ക കേക്ക്, ഉപ്പുമാവ്, പുഡിങ്, കട് ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി തുടങ്ങി 252ഓളം വൈവിധ്യമാർന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നിർദേശപ്രകാരം ജി.വി.എച്ച്.എസ്.എസ് മടിക്കൈ സ്കൂളിൽ നടന്ന ചക്ക ഫെസ്റ്റ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൻ കെ.ബി. സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജ്യോതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.വി. പത്മിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി സി. ബിജു, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ കെ. രാജി, കുടുംബശ്രീ മെംബർ സെക്രട്ടറി ബാബു അപ്യാൽ, ജില്ല മിഷൻ ജീവനക്കാരായ പി. സുധ, കെ.നിമിഷ, കെ. ജിജി എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി ബാബു അപ്യാൽ സംബന്ധിച്ചു. എം.ഇ. കൺവീനർ ഇന്ദു നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, സപ്പോർട്ടിങ് ടീം അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ട അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കാളികളായി. മത്സരത്തിൽ അഭയ കുടുംബശ്രീ ഒന്നാം സ്ഥാനവും സ്നേഹ കുടുംബശ്രീ രണ്ടാം സ്ഥാനവും ഇതൾ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും മുഴുവൻ എ.ഡി.എസുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി. വിജയികൾക്കുള്ള കാഷ് അവാർഡ് കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ബ്രാഞ്ച് സ്പോൺസർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.