170 പേര്‍ക്ക് കോവിഡ്

കാസർകോട്​: ജില്ലയില്‍ 170 പേര്‍ക്കുകൂടി കോവിഡ്. 488 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 1934 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1185. ജില്ലയില്‍ 8967 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 229 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1321 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 206 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 205 പേരെ പ്രവേശിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവം കാസർകോട്​: ആസാദി കാ അമൃത് മഹോത്സവത്തി​ൻെറ ഭാഗമായി കാടകം വനസത്യഗ്രഹത്തിന്റെ സ്മരണാർഥം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്​ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ മാര്‍ച്ച് ഏ​ഴിന് നടത്തുന്ന പരിപാടിയുടെ അനുബന്ധ യോഗം ചേര്‍ന്നു. മന്ത്രിമാര്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവർ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി ചിത്രകാര സംഗമം, ഘോഷയാത്ര, സംഗീത ശില്‍പം, ഗസല്‍ സംഗീത സന്ധ്യ, നാടന്‍പാട്ട് എന്നിവ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമണി, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.രജനി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. padm: AZADI KARADUKKA.jpg കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന പരിപാടിയുടെ അനുബന്ധ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സിജി മാത്യു സംസാരിക്കുന്നു ദേശീയ ചിത്രരചന മത്സരം ജില്ലതല മത്സരങ്ങള്‍ 20ന് കാസർകോട്​: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറി​‍ൻെറ ആഹ്വാനപ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതി 20ന് ജില്ലതലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കും. ജില്ലതല മത്സരം നായന്മാര്‍മൂല എന്‍.എ. മോഡല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ ആയിരിക്കും മത്സരം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. അഞ്ചുമുതല്‍ ഒമ്പതു​വരെ പ്രായമുള്ള കുട്ടികള്‍ വൈറ്റ് ഗ്രൂപ്പിലും 10- 16 പ്രായത്തിലുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും രജിസ്റ്റര്‍ ചെയ്യണം. ഭിന്നശേഷിക്കാരായ അഞ്ചുമുതല്‍ പത്തുവരെ പ്രായമുള്ള കുട്ടികള്‍ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെയുള്ള കുട്ടികള്‍ റെഡ് ഗ്രൂപ്പിലും രജിസ്റ്റര്‍ ചെയ്യണം. നാലു വിഭാഗങ്ങളിലായാണ് മത്സരം. ജില്ലതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ സംസ്ഥാനതല മത്സരങ്ങളിലേക്കും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ദേശീയ ചിത്രരചന മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചന മത്സരത്തിലെ വിജയിക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ് നല്‍കും. ഫോണ്‍: 9961001616. സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ കാഞ്ഞങ്ങാട്​: ഹരിത കര്‍മ സേനയുടെ അജൈവ പാഴ്​വസ്തു ശേഖരണം ഊര്‍ജിതമാക്കാനും മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കാനും സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ. ഹരിതകേരളം മിഷൻെറയും ശുചിത്വ മിഷ​ൻെറയും സഹായത്തോടെയാണ് മൊബൈല്‍ ആപ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള്‍ എത്രയാണെന്നും അവയുടെ സംസ്‌കരണം എങ്ങനെയാണെന്നും ഈ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വീടുകള്‍ക്ക് നല്‍കുന്ന ക്യു.ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ഈ ആപ്പിലൂടെ ലഭ്യമാകും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി 7,63,000 രൂപ നഗരസഭ വകയിരുത്തി. ആപ്ലിക്കേഷന് ആവശ്യമായ വെബ് ബേസ്​ഡ് പ്രോഗ്രാം തയാറാക്കുന്നതും മോണിറ്റര്‍ ചെയ്യുന്നതും കെല്‍ട്രോണാണ്. എല്ലാ വാര്‍ഡുകളിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സംസ്ഥാന-ജില്ലതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച വിവരങ്ങളുടെ പുരോഗതി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഹരിത കര്‍മസേനകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ഓഫിസ് ആവശ്യത്തിനുള്ള ലാപ്‌ടോപ് തുടങ്ങിയവ ലഭ്യമാക്കും. ഇതിനും കെല്‍ട്രോണിനുള്ള സര്‍വിസ് ചാര്‍ജ് നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി തയാറാക്കിയതായി നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അറിയിച്ചു. ഫോട്ടോ : MOBILE APP KHD MUNICIPALITY 1.jpg കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മസേനക്കൊപ്പം നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.