പത്താം തരം വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി; മൂന്നു യുവാക്കൾക്കെതിരെ പോക്​സോ കേസ്​

കാ​സ​ർ​കോ​ട്​: പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ള്‍ക്കെ​തി​രെ കാ​സ​ര്‍കോ​ട് വ​നി​താ പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ബാ​ദു​ഷ, സു​ജാ​ഹ്, ഷാ​നു എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. 19 മു​ത​ല്‍ 21 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​നി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

തു​ട​ര്‍ന്ന് ചൈ​ല്‍ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൈ​ല്‍ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ കാ​സ​ര്‍കോ​ട് ഡി.​വൈ.​എ​സ്.​പി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ക്ക് ന​ല്‍കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ത്ത​ത്. ന​വം​ബ​റി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - 10th class student molested; pocso case against three young men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.