നീലേശ്വരം: മലയോര റോഡിൽനിന്ന് പാലായി ക്ഷേത്രം കമാനം റോഡ് മുതൽ അണക്കെട്ട് വരെയുള്ള റോഡ് വീതികൂട്ടി പുനർനിർമിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം നഗരസഭാധികൃതർ ഇനിയും പരിഗണിച്ചില്ല. നഗരസഭയിലെ താങ്കൈ കടവ് - പാലായി റോഡ് പണിതിട്ട് 65 വർഷം കഴിഞ്ഞു. പാലായി റോഡ് മുതൽ താങ്കൈ കടവ് വരെയുള്ള 1.50 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ വീതി മൂന്നുമീറ്റർ മാത്രം. സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച കാലത്താണ് 65 വർഷം മുമ്പ് പണിത റോഡ് മാറ്റമില്ലാതെ തുടരുന്നത്. നീലേശ്വരത്തെ ആദ്യ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ നിർമിച്ച് ടാർ ചെയ്ത റോഡാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഏഴര മീറ്റർ റോഡിനുവേണ്ട സ്ഥലമുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താൻ തയാറാകാത്തതിലാണ് പരാതി ഉയരുന്നത്. 2018ൽ പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി ആരംഭിച്ച് 2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ സഞ്ചരിച്ചത് ഈ വീതികുറഞ്ഞ റോഡിലാണ് .അണക്കെട്ട് പാലം കാണാൻ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ വരവും വർധിച്ചിരിക്കുകയാണ്. നല്ലൊരു റോഡില്ലാത്തതിനാൽ ഇവിടേക്ക് വരുന്നവർക്ക് ഗതാഗത തടസ്സം നേരിടുന്നു. പ്രത്യേകിച്ച് പൊതുവിതരണ കേന്ദ്രം മുതൽ ദിനേശ് ബീഡി കെട്ടിടം വരെയുള്ള വളവും വലിയ കയറ്റവുമാണ് വാഹനയാത്രക്കാർക്ക് തടസ്സമാകുന്നത്. ഇവിടെ കയറ്റത്തിൽ രണ്ട് വാഹനങ്ങൾ ഇരുഭാഗത്തുനിന്നും വന്നാൽ ഏറെ സമയം ചെലവഴിച്ചാണ് വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നത്. പത്തുവർഷം മുമ്പ് ആദ്യ നഗരസഭയുടെ കാലത്ത് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാർ പാലായി റോഡിൽ ഉപരോധസമരം നടത്തിയിരുന്നു. കയ്യൂർ രക്തസാക്ഷിയായിരുന്ന പള്ളിക്കാൽ അബൂബക്കറിന്റെ തറവാട് വീട്ടിലേക്കുള്ള റോഡുകൂടിയായിരുന്നു പാലായി റോഡ്. പാലായിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പാലായി റോഡ് മുതൽ ഷട്ടർ കം ബ്രിഡ്ജ് വരെ മെക്കാഡം ടാറിങ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: nlr palayi road 65 വർഷം പഴക്കമുള്ള വീതികുറഞ്ഞ പാലായി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.