നീലേശ്വരം: എലിപ്പനി രോഗബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളോടെ രണ്ടുപേർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യത്തിൽ പ്രദേശത്ത് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പാലാത്തടം കാമ്പസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എലിപ്പനി രോഗ സംശയത്തെത്തുടർന്ന് അങ്കക്കളരി പ്രദേശങ്ങളിലും കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിനാനൂർ, കണിയാട വയൽ പരിസരങ്ങളിലും ആരോഗ്യ പ്രവർത്തകർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടുപേരുടെ മരണത്തിനിടയാക്കുകയും 35 പേർക്ക് പാലായി, നീലായി, കാര്യങ്കോട്, പള്ളിക്കര ഭാഗങ്ങളിൽ രോഗം ബാധിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ ക്യാമ്പിൽ 85 പേരെ പരിശോധിച്ചു. ഇതിൽ 63 പേരുടെ രക്തസാമ്പിളുകൾ രോഗ സ്ഥിരീകരണത്തിനായി കണ്ണൂരിലെ പബ്ലിക്ക് ഹെൽത്ത് ലാബിലേക്ക് പരിശോധനക്കായി അയച്ചു. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.പി. ലത, വാർഡ് കൗൺസിലർമാരായ വി.വി. ശ്രീജ, ദാക്ഷായണി, എച്ച്.ഐ എം. ഷീജ, കുഞ്ഞികൃഷ്ണൻ, ജെ.എച്ച്.ഐ പ്രസീത എന്നിവർ സംസാരിച്ചു. ഡോ. സന്ധ്യ എസ്. പ്രദീപ്, ഡോ. അമ്പിളി രാമചന്ദ്രൻ എന്നിവർ രോഗികളെ പരിശോധിച്ചു. nlr rat fever നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.