എയിംസ്: നിരാഹാര സമരം 54 ദിവസം പിന്നിട്ടു

കാസർകോട്​: എയിംസ്​ ജില്ലക്ക്​ വേണമെന്ന്​ ആവശ്യപ്പെട്ട്​ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 54 ദിവസം പിന്നിട്ടു. സി. വിജയൻ, നികിൽ മാവുങ്കാൽ, കൃഷ്ണകുമാർ മുള്ളേരിയ എന്നിവർ 54ാം ദിനത്തിലെ നിരാഹാര സമരത്തിന് നേതൃത്വം നൽകി. ഗണേശൻ അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സഞ്ജയ് മംഗലാപുരം, പവിത്രൻ വിദ്യാനഗർ, രാജീവ് പയ്യന്നൂർ, രാഘവൻ ബോവിക്കാനം, സുബൈർ പടുപ്പ്, ഗീതജോണി, ഖദീജ മൊഗ്രാൽ, ഹമീദ് ചേരങ്കൈ, ഷാഫി കല്ലുവളപ്പിൽ, ഷൗക്കത്ത് ഇബ്രു, കരീം ചൗക്കി, റഷീദ് കള്ളാർ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ബന്തിയോട് സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.