കാസർകോട്: പൊതുയിടങ്ങളിലെ പാസ്റ്റിക് മാലിന്യത്തിൻെറ അളവ് കുറക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പെന്‍ ശേഖരണ ബോക്‌സില്‍നിന്ന് അമ്പത് കിലോ ഉപയോഗശൂന്യമായ പേനകള്‍ കൈമാറി നീലേശ്വരം സൻെറ് ആന്‍സ് എ.യു.പി സ്‌കൂള്‍. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഹരിത കർമസേനക്ക് പേനകള്‍ കൈമാറി. ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെയ്‌സി ആന്‍റണി, ബിജു കെ. മാണി, മിഥുന്‍, പ്രിയ, കെ.വി. ശാന്തകുമാരി, സിസ്റ്റര്‍ അനിത ജോസഫ്, സരിത, കെ. ലത എന്നിവര്‍ പങ്കെടുത്തു. അധ്യാപക ഒഴിവ് ഹേരൂര്‍: മീപ്രി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ് (ജൂനിയര്‍-ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍: 9447794883 എടനീര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്(സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.