മഞ്ചേശ്വരം: ജീവകാരുണ്യ പ്രവർത്തനത്തിൽ നാട്ടിലെ ഐക്യം വീണ്ടും തെളിയിച്ച് മണ്ണംകുഴി. നിർധന രോഗികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഒരു കൈ സഹായം എന്ന നിലയിൽ ഉപ്പള പ്രദേശത്തുക്കാർക്ക് പ്രയോജനം ലക്ഷ്യമാക്കി ഇറക്കുന്ന ആംബുലൻസ് എന്ന ഉദ്യമനത്തിന് നാട് ഒന്നിച്ചു കൈകോർത്തപ്പോൾ 48 മണിക്കൂറിൽ പിരിച്ചെടുത്തത് 13. 65 ലക്ഷം രൂപ! ഒരു മാസം മുമ്പ് മരിച്ച പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ലണ്ടൻ മുഹമ്മദ് ഹാജിയുടെ സ്മരണാർഥം നാട്ടുകാർ ചേർന്ന് ആംബുലൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. 'മണ്ണംകുഴിയൻസ്' എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേത്രത്വത്തിൽ ആണ് ഫണ്ട് പിരിവ് നടത്തിയത്. മണ്ണംകുഴി നിവാസികളായ നാട്ടുകാരിൽ നിന്നും മാത്രമാണ് രണ്ട് ദിവസത്തിൽ ഇത്രയും തുക പിരിച്ചത്. പണമില്ലാതെ ചികിത്സ നേടാൻ പറ്റാത്തവർക്കും, നിരവധി രോഗികൾക്കും ആശ്രയമാണ് 'മണ്ണംകുഴിയൻസ്'. കഴിഞ്ഞ കുറെ വർഷമായി നൂറോളം കുടുംബങ്ങൾക്ക് മാസത്തിൽ മുടങ്ങാതെ നിശ്ചിത തുക നൽകിയും വരുന്നുണ്ട് ഈ കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.