കാസർകോട്: മലയോര പാത നിർമാണത്തിനായി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്നത് 4.232 ഹെക്ടര്‍ വനഭൂമി. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ഭീമനടി വില്ലേജിലെ കമ്മാടം കാവിന്റെ ഭാഗമായ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും. ഇതുസംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ല കലക്ടര്‍ അറിയിച്ചു. ജില്ല വികസന സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ജില്ലയിലും മിയാവാക്കി വനങ്ങള്‍ വ്യാപകമാക്കും. അഞ്ച് സെന്റിലധികമുള്ള സര്‍ക്കാര്‍ ഓഫിസ് ഭൂമിയില്‍ 'മിയാവാക്കി' വനം വളര്‍ത്താന്‍ സാമൂഹിക വനവത്കരണ വിഭാഗം മുന്‍കൈയെടുക്കും. ഇതിനു പുറമെ 2.30 ലക്ഷം വൃക്ഷത്തെകള്‍ ജില്ലയിലെ വിവിധ നഴ്സറികളില്‍ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നട്ടു വളര്‍ത്തും. അയല്‍ക്കൂട്ടങ്ങള്‍ നഴ്സറികളില്‍ നിന്ന് ശേഖരിച്ച് നട്ടുവളര്‍ത്തി പരിപാലിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 1100 ലേറെ പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്യാനാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ യോഗത്തിൽ അറിയിച്ചു. 650 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം, 350 താലൂക്ക് പട്ടയം, 128 ദേവസ്വം പട്ടയം എന്നിവ തയാറാക്കുകയാണ്. ജില്ലയിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ജലചൂഷണം തടയുന്നതിനും ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട യോഗം മാര്‍ച്ച് മൂന്നിന് ഉച്ചക്ക് 12.30ന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. കുട്ടികള്‍ക്ക് മയക്കുമരുന്നുകള്‍ എത്താനിടയാകുന്ന സാഹചര്യം ഊര്‍ജിതമായി പരിശോധിക്കും. ഹയര്‍ സെക്കൻഡറി തലം വരെ നടത്തുന്ന മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ല കലക്ടര്‍ നിർദേശം നല്‍കി. കണ്ണന്‍ പെരുവണ്ണാന്‍ സ്മാരക തെയ്യം പഠനകേന്ദ്രത്തിന് ഒരാഴ്ചക്കകം ഭൂമി കൈമാറുമെന്ന് യോഗത്തില്‍ അറിയിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. വത്സലന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത , എ.ഡി.എം എ.കെ. രമേന്ദ്രന്‍, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.