ഉഡുപ്പി-കരിന്തളം 400 കെ.വി ലൈൻ വഴിയിലെ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണം- കേരള കർഷക ഫെഡറേഷൻ

ഉഡുപ്പി-കരിന്തളം 400 കെ.വി ലൈൻ വഴിയിലെ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണം -കേരള കർഷക ഫെഡറേഷൻ കാഞ്ഞങ്ങാട്: ഉഡുപ്പി-കരിന്തളം 400 കെ.വി ലൈൻ കടന്നുപോകുന്ന വഴിയിലെ കൃഷിക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുകയും കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും വേണമെന്ന് കേരള കർഷക ഫെഡറേഷൻ കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.എം.പി സെൻട്രൽ സെകട്ടേറിയറ്റ് അംഗം വി.കെ. രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമിതി അംഗം വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സി.എം.പി സെക്രട്ടേറിയറ്റ് അംഗം വി. കമ്മാരൻ, സി.എം.പി ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. ഉമേശൻ, സെൻട്രൽ കൗൺസിൽ അംഗം സി.വി. തമ്പാൻ, ഇ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. മികച്ച മീറ്റർ റീഡറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. വേണുഗോപാൽ മഡിയനെ സമ്മേളനം ആദരിച്ചു. വി. കൃഷ്ണൻ (ചെയ.), ഇ.വി. ദാമോദരൻ (സെക്ര.) കൃഷ്ണൻ താനത്തിങ്കാൽ, എൻ. അപ്പു (വൈസ് ചെയ.), കെ. തമ്പാൻ, എം. മാധവൻ (ജോ. സെക്ര.), ഇ.വി. ലക്ഷ്മണൻ (ട്രഷ.) എന്നിവർ ഭാരവാഹികളായി 17 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പടം knhd vk raveendranകേരള കർഷക ഫെഡറേഷൻ കാസർകോട് ജില്ല സമ്മേളനം സി.എം.പി സെൻട്രൽ സെകട്ടേറിയറ്റ് അംഗം വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.