നീലേശ്വരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ തൃക്കരിപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി മാർച്ച് 30 ന് നീലേശ്വരത്ത് ജനസദസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. നീലേശ്വരത്ത് നടന്ന സംഘാടക സമിതി യോഗം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ല യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, സി.എം.പി നേതാവ് വി.കെ. രവീന്ദ്രൻ, മുസ്ലിംലീഗ് നേതാക്കളായ പി.സി. റഈഫ് ഹാജി, എം.ടി.പി. കരിം, കെ.വി. ഗംഗാധരൻ, പി. രാമചന്ദ്രൻ, ടി.വി. ഉമേശൻ തുടങ്ങിയർ സംസാരിച്ചു. പടം: nlr udf തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് ജനസദസ്സ് സംഘാടക സമിതി യോഗം നീലേശ്വരത്ത് കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.