മുജമ്മഅ് 30ാം സനദ് ദാന സമ്മേളനത്തിന് തുടക്കം

തൃക്കരിപ്പൂർ: മുജമ്മഅ് 30ാം വാർഷിക ത്രിദിന സനദ് ദാന സമ്മേളനത്തിന് തുടക്കം. സ്വാഗതസംഘം ചെയർമാൻ പി. മുഹമ്മദ് സ്വാലിഹ് സഅദി പതാകയുയർത്തി. ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. ത്വയ്യിബുൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തി. ശനിയാഴ്ച രാവിലെ 10ന് മുജമ്മഅ് പ്രവാസി സംഗമം നടക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ പൂർവ വിദ്യാർഥികൾ സംഗമിക്കും. സമാപന സംഗമത്തിൽ സമസ്ത പ്രസിഡന്റ്​ ഇ. സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, അലി ബാഫഖി തങ്ങൾ, ഫദൽ കോയമ്മ തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ പങ്കെടുക്കും. tkp flag.jpg തൃക്കരിപ്പൂർ മുജമ്മഅ് 30ാം വാർഷിക ത്രിദിന സനദ് ദാന സമ്മേളനത്തിന് കൊടിയുയർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.