കാസര്‍കോട് നഗര തെരുവുകച്ചവട സമിതി പുനഃസംഘടിപ്പിക്കുന്നു: െതരഞ്ഞെടുപ്പ് ജൂലൈ 23ന് കാസര്‍കോട്: നഗര തെരുവുകച്ചവട സമിതി പുനഃസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി ജൂലൈ 23ന് നഗരസഭ വനിത ഭവന്‍ ഹാളില്‍ െതരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. ജൂലൈ 19 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. െതരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 23ന് വൈകീട്ട് അഞ്ചിന് ഫല പ്രഖ്യാപനവും നടക്കും. നിലവില്‍ തിരിച്ചറിയില്‍ കാര്‍ഡ് 2022 മാര്‍ച്ച് വരെ പുതുക്കി നല്‍കിയ തെരുവു കച്ചവടക്കാര്‍ക്ക് കാസര്‍കോട് നഗര തെരുവു കച്ചവട സമിതി െതരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. അന്തിമ വോട്ടേഴ്‌സ് പട്ടിക ജൂണ്‍ 29ന് നഗരസഭ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഒമ്പത് തെരുവു കച്ചവട പ്രതിനിധികളെയാണ് നഗര തെരുവു കച്ചവട സമിതിയിലേക്ക് െതരഞ്ഞെടുക്കുക. ഇതില്‍ മൂന്നില്‍ ഒന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കണം. എസ്.സി (ഒന്ന്), എസ്.ടി (ഒന്ന്), ഒ.ബി.സി (ഒന്ന്) , മൈനോറിറ്റി (ഒന്ന്), ശാരീരിക ബലഹീനത ഉള്ളവര്‍ (ഒന്ന്) എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കും.സ്ഥാനാര്‍ഥികള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 1000 രൂപ കാഷ്/ഡി.ഡി നോമിനേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും രണ്ടില്‍ കൂടുതല്‍ എഫ്.ഐ.ആര്‍ ഉള്ളവരുമായ തെരുവുകച്ചവടക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ജൂലൈ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് സംബന്ധിച്ച മുഴുവന്‍ അന്തിമ തീരുമാനങ്ങളും റിട്ടേണിങ് ഓഫിസറില്‍ നിക്ഷിപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.