വന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

വന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുകാസർകോട്​: വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സുരക്ഷക്ക്​ ശാശ്വത പരിഹാരമാകുന്നു. ദേലംപാടി ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനമായി. അർഹമായ നഷ്​ടപരിഹാരം നൽകിയാണ്​ നടപടിയെന്ന്​ സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. നഷ്​ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് റീ ബില്‍ഡ് കേരള പ്രോജക്ടിലും കിഫ്ബി പദ്ധതിയിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തില്‍ അഡൂര്‍ മുച്ചാംതുള്ളിയില്‍നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയില്‍ നിന്ന് ഏഴ്​ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും. ഇതിന്​ സംസ്ഥാന ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയില്‍ അനുമതി ലഭിച്ചതായി വനംമന്ത്രി രേഖാമൂലം അറിയിച്ചതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.