ചെറുവത്തൂർ: കൈതക്കാട് തർബിയത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തർബിയ ഖുർആൻ അക്കാദമിയുടെ ആറാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം 19ന് രാവിലെ പത്തിന് നടക്കും. കൈതക്കാട് മഹല്ല് ജുമാ മസ്ജിദിന് സമീപം ഒരുക്കുന്ന ചടങ്ങിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആദ്യ പാഠം ചൊല്ലിക്കൊടുക്കും. പ്രവേശന പരീക്ഷയിൽ പങ്കെടുത്ത 90 പേരിൽ ആദ്യ റാങ്കിൽ വന്ന 17 പേർക്കാണ് പ്രവേശനം. ഖുർആൻ ഹിഫ്ള് പഠനവും ശേഷം ഏഴു വർഷത്തെ മത-ഭൗതിക വിദ്യാഭ്യാസവും നൽകുന്ന സ്ഥാപനത്തിൽ നിലവിൽ 100 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ കോളജ് കൺവീനർ യു.എ. മുഹമ്മദലി ഹാജി അധ്യക്ഷത വഹിക്കും. ജംഇയ്യതുൽ ഖുതബാ ജില്ല പ്രസിഡന്റ് അബ്ദുൽ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.