കാസർകോട്: ഫ്രൈഡേ ക്ലബ്, നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ സുന്നത്ത് ക്യാമ്പ് ഈ മാസം 19ന് കെയര്‍വെല്‍ ആശുപത്രിയില്‍ നടക്കും. കുട്ടികളുടെ രക്ഷിതാക്കൾ 18നു വൈകീട്ട് ആറിനുമുമ്പ് കെയര്‍വെല്‍ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജില്ല ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 24ന് കാസർകോട്: 19 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ല ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 24ന് മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ നടക്കും. 01-09-2003ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. വയസ്സു തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി രാവിലെ ഒമ്പതിനുമുമ്പ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 04994227500, 9633411623.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.