ചെറുവത്തൂർ: പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ് കളിയാട്ടം 19 മുതൽ 24 വരെ വിവിധ ആധ്യാത്മിക കലാ സാംസ്‌കാരിക പരിപാടികളോടെ നടക്കും. കളിയാട്ടത്തിന് ഒരുക്കം പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു. 19 ന് രാവിലെ ഒമ്പതിന് ക്ഷേത്രം ഭണ്ഡാരപ്പുരയിൽനിന്നും പിലിക്കോട് കാഞ്ഞിരിക്കീൽ തറവാട്ടിൽ നിന്നും കലവറ ഘോഷയാത്ര പുറപ്പെട്ട് മാപ്പിട്ടച്ചേരിക്കാവിലെത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 12 ന് സപ്ലിമെന്റ് പ്രകാശനവും തുടർന്ന് അന്നദാനവും നടക്കും. 20 ന് ഉച്ചക്ക് രണ്ടിന് ഉത്തരമലബാർ പൂരക്കളി മത്സരം നടക്കും. മുൻ ഉദുമ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ-കാസർകോട് ജില്ലകളിലെ 10 പ്രമുഖ പൂരക്കളി സംഘങ്ങൾ മാറ്റുരക്കും. 2020-21 വർഷം ഫോക് ലോർ അവാർഡ് ജേതാക്കളെ ആദരിക്കും. 21ന് ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം നടത്തും. 22 ന് രാത്രി 9.30 ന് കോഴിക്കോട് സങ്കീർത്തന വേനലവധി നാടകം അവതരിപ്പിക്കും. 13 ന് രാത്രി 10.30 ന് പയ്യന്നൂർ എസ്.എസ്. ഓർക്കസ്ട്ര ഗാനമേള അവതരിപ്പിക്കും. ചലച്ചിത്ര പിന്നണി ഗായിക കീർത്തന ശബരീഷ് ഗാനമേള നയിക്കും. മാസ്റ്റർ മൽഹാർ അതിഥിയായെത്തും. ഉത്സവ ദിവസങ്ങളിൽ ഉച്ചത്തോറ്റം, അന്തിത്തോറ്റം, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, പടവീരൻ തെയ്യങ്ങൾ അരങ്ങിലെത്തും. 24 ന് രാവിലെ മുതൽ തെയ്യങ്ങൾ അരങ്ങിലെത്തും. തുടർന്ന് അന്നദാനം നടത്തും. പത്രസമ്മേളനത്തിൽ കെ. ബാലകൃഷ്ണൻ, ഇ. മനോജ്, കെ. വത്സരാജ്, ഇ. പ്രകാശൻ, കെ. സജീവൻ, ടി.പി. രാഘവൻ, പി.കെ. വിനോദ്കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.