കാസർകോട്: കുണ്ടാറില്‍ വീട് കേന്ദ്രീകരിച്ച് ചീട്ടുകളിയിലേര്‍പ്പെട്ട 13 പേരെ അറസ്റ്റ് ചെയ്തു. നെട്ടണിഗെ മുടനൂര്‍ ഈശ്വരമംഗലയിലെ ഹമീദ് (49), മുള്ളേരിയ അടുക്കത്ത് ശശി, പുത്തൂര്‍ നെല്ലിത്തടുക്കയിലെ അബ്ദുല്ല (38), പൊവ്വലിലെ അബ്ബാസ് (56), പാണ്ടിയിലെ രമേശന്‍ (42), പൊവ്വലിലെ അബ്ദുല്‍ റഹ്മാന്‍, നെക്രാജെയിലെ ഇബ്രാഹിം, നെക്രാജെ മാവിനക്കട്ടയിലെ മൊയ്തീന്‍കുഞ്ഞി (58), കര്‍ണാടക റായ്ചൂരിലെ മബുസാബ് (24), പള്ളങ്കോട് പുതിയമ്പലത്തെ സതീശന്‍ (47), അഡൂര്‍ കര്‍ണൂരിലെ ശശി (32), ബദിയടുക്കയിലെ ഇബ്രാഹിം (38), കുണ്ടാര്‍ നടുവയലിലെ കീര്‍ത്തിപ്രസാദ് (33) എന്നിവരെയാണ് ആദൂര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുണ്ടാറിലെ ഒരു വീടിന് സമീപം താല്‍ക്കാലിക ഷെഡ് നിര്‍മിച്ചായിരുന്നു ചീട്ടുകളി. ഇവരിൽനിന്ന് 11,340 രൂപയും പൊലീസ് പിടിച്ചെടുത്തു. എ.എസ്.ഐ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ചന്ദ്രന്‍ ചേരിപ്പാടി, ബൈജു, ഹരീഷ് ബീംബുങ്കാല്‍, വിനോദ്കുമാര്‍ കുറ്റിക്കോല്‍, രതീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.