ജില്ലക്ക് വേണ്ടത് യോജിച്ച മുന്നേറ്റം സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ എ.കെ.ജി മത്സരിക്കാൻ വെല്ലുവിളിച്ച മണ്ഡലമാണ് കാസർകോട്. ചുവപ്പുകോട്ടയെന്ന ധൈര്യത്തിലായിരുന്നു ഇൗ വെല്ലുവിളി. 1957 മുതൽ തുടർച്ചയായി മൂന്നുതവണ പാവങ്ങളുടെ പടത്തലവൻ പ്രതിനിധാനം ചെയ്ത ലോക്സഭ മണ്ഡലമാണിത്. കേരളത്തിൻെറ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തത് നീലേശ്വരം മണ്ഡലം. മുഖ്യമന്ത്രിയായി ഇ.കെ. നായനാർ മത്സരിച്ചു ജയിച്ചത് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന്. പറഞ്ഞുവരുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും കാസർകോടുമായുള്ള ബന്ധം ചില്ലറയല്ല. കാലക്രമത്തിൽ ചില മാറ്റങ്ങൾ വന്നെങ്കിലും കാസർകോട് ജില്ലയിൽ ഇടതുമുന്നണിക്ക് തന്നെയാണ് മേധാവിത്തം. അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ മൂന്നെണ്ണവും ഇടതുമുന്നണിക്കാണ്. രാഷ്ട്രീയക്കാർക്കു പുറമെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പോലുള്ള പ്രശസ്തരായ ഒേട്ടറെ പേരുടെ ജന്മനാടാണ് കാസർകോട്. മുഖ്യമന്ത്രിമാർക്ക് പുറമെ മിക്ക മന്ത്രിസഭകളിലും കാസർകോട് ജില്ലയിൽനിന്നുള്ളവർ ഉണ്ടാകും. ജില്ലക്ക് 37വയസ്സ് തികയുേമ്പാഴും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേതിനു തുല്യമായ ഒരു പരിഗണനയും ലഭിച്ചില്ല. പ്രഭാകരൻ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് കാസർകോട് വികസന പാക്കേജ് വന്നതാണ് പ്രതീക്ഷയുണ്ടാക്കുന്ന ഏകകാര്യം. എയിംസിനുവേണ്ടി ശ്രമിക്കുന്ന ജില്ലക്ക്, തുടങ്ങിവെച്ച മെഡിക്കൽ കോളജെങ്കിലും ഉടൻ യാഥാർഥ്യമാക്കിയേ പറ്റൂ. മന്ത്രിമാരെ കാണാൻ ഒറ്റക്കൊറ്റക്ക് രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റതോടെ എം.എൽ.എമാർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണുന്നുണ്ട്. ജില്ലയിലെ എം.എൽ.എമാരും മന്ത്രിയെക്കണ്ട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. ജില്ലയിലെ അഞ്ച് എം.എൽ.എമാരും ഒരുമിച്ച് ഒരു സന്ദർശനമെന്നതാണ് ജനം ആഗ്രഹിക്കുന്നത്. പാർട്ടിയും മുന്നണിയുമൊക്കെ വിചാരിച്ചെങ്കിലേ ഇത്തരം സ്വപ്നം നടക്കൂവെന്നും വോട്ടർമാർക്കറിയാം. എങ്കിലും അത്തരമൊരു മുന്നേറ്റമാണ് ജില്ലയുടെ പിന്നാക്കാവസ്ഥക്ക് ഏറ്റവും വലിയ പരിഹാരം. ജനസംഖ്യയിൽ കാസർകോടിനേക്കാൾ പിറകിലുള്ള പത്തനംതിട്ടയിൽ കൂടുതൽ സ്കൂളുകളും കോളജുകളും എല്ലാം വന്നതിൽ ഇത്തരം കൂട്ടായ പ്രവർത്തനത്തിനും പങ്കുണ്ട്. നിർഭാഗ്യവശാൽ കാസർകോട്ട് അത്തരമൊരു നീക്കവും ഉണ്ടാവുന്നില്ല. സന്നദ്ധ സംഘടനകളും കൂട്ടായ്മയും നടത്തുന്ന യോജിച്ച മുന്നേറ്റങ്ങൾക്കും തടസ്സമാവുന്നത് രാഷ്ട്രീയക്കാരാണ് എന്നാണ് പ്രധാന പരാതി. അതിനാൽ തന്നെ ഒരു മുന്നേറ്റവും എവിടെയുമെത്തുന്നില്ല. -ഉദ്യോഗസ്ഥ പ്രശ്നം ജില്ലയിൽ പല പദ്ധതികളും മന്ദഗതിയിലാവുന്നതിൻെറ പ്രധാന കാരണങ്ങളിലൊന്ന് തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ കുറവാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ജീവനക്കാരിൽ നല്ലൊരു ശതമാനം തെക്കുനിന്നുള്ളവരാണ്. വടക്കേയറ്റത്തെ ഒരു ജില്ലയെന്ന നിലക്ക് മനസ്സില്ലാ മനസ്സോടെയാണ് ജീവനക്കാർ ഇവിടേക്ക് എത്തുന്നത്. ചിലർ വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് എത്തുന്നത്. ചിലരാവെട്ട ദീർഘാവധിയിൽ. മറ്റു ചിലർ ഇടക്കിടെ അവധി. ഇതെല്ലാം പല പദ്ധതികളെയും ബാധിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നുണ്ട്. തദ്ദേശീയരുടെ കുറവ് ലോക്ഡൗണിൽ കാര്യമായി ബാധിച്ചെന്ന് ഒരു ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പി.എസ്.സിയിൽ ചില ക്ലറിക്കൽ തസ്തികകളിൽ അതത് ജില്ലക്കാർക്ക് വെയ്റ്റേജ് നൽകിയത് ഇപ്പോഴില്ല. അതത് ജില്ലക്കാർക്ക് ഗുണകരമായ ഇൗ ഇളവ് കോടതി ഇടപെടലിലൂടെയാണ് ഇല്ലാതായത്. -ഉദ്യോഗാർഥിയാവുേമ്പാൾ മുൻഗണന എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കുേമ്പാൾ കാസർകോട് ജില്ലക്ക് വലിയ പരിഗണനയാണ്. സർക്കാർ ജോലിയിൽ വലിയ താൽപര്യമൊന്നും കാണിക്കാത്ത യുവാക്കൾ ഇവിടെ ഉണ്ടെന്നതു തന്നെയാണ് ഉദ്യോഗാർഥികളുടെ കാസർകോട് പ്രേമത്തിനു കാരണം. ഇപ്പോൾ തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുള്ള ജില്ലയാണ് കാസർകോട്. ജില്ലക്കു തെക്കുനിന്നുള്ളവർ അപേക്ഷിച്ച് ജോലി കിട്ടിയാലുടൻ സ്ഥലംമാറ്റമാറ്റത്തിനാണ് ശ്രമിക്കുന്നത്. ജില്ലതല നിയമനമാണെന്നും സീനിയോറിറ്റി നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞിട്ടും അതൊന്നും വകവെക്കാതെ സ്ഥലംമാറ്റിയവരുണ്ട്. ജില്ലയിലെ യുവാക്കളെ സർക്കാർ സർവിസിൽ എത്തിക്കുക ലക്ഷ്യമിട്ട് സന്നദ്ധ സംഘടനകളും മറ്റും വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്. യുവാക്കളെ അപേക്ഷിച്ച് യുവതികളാണ് ഇതിൽ കൂടുതൽ പെങ്കടുക്കുന്നത്. (അവസാനിച്ചു) -എം.സി.നിഹ്മത്ത് box കാസർകോട് ജില്ല വിവിധ മേഖലകളിൽ നേരിടുന്ന പോരായ്മകളും അവഗണനകളും സംബന്ധിച്ച് വായനക്കാർക്ക് പ്രതികരിക്കാം. ഇ–മെയിൽ വിലാസം madhyamamksd@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.