വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് കാസർകോട്: മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 28ന് ഉച്ച രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ല മൃഗസംരക്ഷണ ഓഫിസില്‍. ഫോണ്‍: 04994 255483. വള്ളവും എൻജിനും പരിശോധന 16ന് കാസർകോട്: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനുവരി ഒമ്പതിന് നടത്താനിരുന്ന വള്ളവും എൻജിനും സംയുക്ത പരിശോധന ജനുവരി 16ലേക്ക് മാറ്റി. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് കാറഡുക്ക: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് ബ്ലോക്കിൻെറ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലെ പട്ടികജാതി വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ബിരുദ, ബിരുദാനന്തര, പ്രഫഷനല്‍, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരും 2021-22 വര്‍ഷത്തില്‍ പഠനം തുടരുന്നവരുമായ വിദ്യാർഥികള്‍ക്കാണ് അവസരം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷൻ കാര്‍ഡ്, ജില്ല പഞ്ചായത്തില്‍നിന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍നിന്നും സ്‌കോളര്‍ഷിപ് ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 15നകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.