പ്രവാസികൾക്ക്‌ പെൻഷൻ അനുവദിക്കണം

ഉദുമ: അറുപത് വയസ്സ്​ കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും കേന്ദ്രസർക്കാർ പെൻഷൻ പാക്കേജ് അനുവദിക്കണമെന്ന്‌ കേരള പ്രവാസിസംഘം ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്​ പി.കെ. അബ്ദുല്ല ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്‍റ്​ വാസു പള്ളിക്കര അധ്യക്ഷത വഹിച്ചു. പ്രദീപ്‌ കാട്ടാമ്പള്ളി അനുശോചനപ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം. ഗിരീഷ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ ജലീൽ കാപ്പിൽ, ജോ. സെക്രട്ടറി ഒ. നാരായണൻ, വൈസ് പ്രസിഡന്‍റ്​ വി.വി. കൃഷ്ണൻ, ഷാജി ഇടമുണ്ട എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ. സന്തോഷ്‌കുമാർ സ്വാഗതവും ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.പി. അശോകൻ (പ്രസി), കെ.സി. കൃഷ്ണൻ, പ്രമീള (വൈസ് പ്രസി), വാസു പള്ളിക്കര (സെക്ര), കെ.എം. നൗഷാദ്, കെ. ബാലകൃഷൻ (ജോ. സെക്ര). പടം.....kerala pravasi sangam uduama area.jpg കേരള പ്രവാസിസംഘം ഉദുമ ഏരിയ സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്​ പി.കെ. അബ്​ദുല്ല ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.