കാഞ്ഞങ്ങാട്: സാഹിത്യകാരന്മാര്‍ ഭരണാധികാരികളേക്കാളും ഓര്‍മിക്കപ്പെടുമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റും കാഞ്ഞങ്ങാട് മിംടെക്ക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നുള്ള മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികള്‍ വന്നുംപോയുമിരിക്കും. ആരും പിന്നീട് ഓര്‍ക്കുകയില്ല. സാഹിത്യകാരന്മാര്‍ അങ്ങനെയല്ല. അവര്‍ പിന്നീടും ഓര്‍ക്കപ്പെട്ടും. ഷേക്‌സ്പിയറിന്റെ കാലത്തെ ഭരണാധികാരികളെ ആര്‍ക്കാണ് അറിയുക. എന്നാല്‍, ഷേക്‌സ്പിയറെ എല്ലാവര്‍ക്കും അറിയാം. എസ്. രമേശന്‍ നായര്‍ സ്മാരക സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ടി. പത്മനാഭനും മാധ്യമ പുരസ്‌കാരം മാതൃഭൂമി ലേഖകന്‍ ഇ.വി. ജയകൃഷ്ണനും ശ്രീധരന്‍പിള്ള നല്‍കി. ഭരണാധികാരികളേക്കാള്‍ സാഹിത്യകാരന്മാര്‍ തന്നെയാണ് ഓര്‍മിക്കപ്പെടുക. ആ ബോധ്യം ഭരണാധികാരികള്‍ക്ക് വേണമെന്ന് മറുപടി പ്രസംഗത്തില്‍ ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. എസ്.പി. ഷാജി അധ്യക്ഷത വഹിച്ചു. ഇ.വി. ജയകൃഷ്ണന്‍ മറുപടി പറഞ്ഞു. ഡോ. എന്‍. അജിത്ത് കുമാര്‍, പ്രവീണ്‍കുമാര്‍, ദാമോദരന്‍ ആര്‍ക്കിടെക്ട്, ഷംസുദ്ദീന്‍ പാലക്കി, മധുസൂദനന്‍ മട്ടന്നൂര്‍ എന്നിവർ സംസാരിച്ചു. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, എന്‍. ഗംഗാധരന്‍, ഗുരുദത്ത് പൈ, വിദ്യാധരന്‍ കാട്ടൂര്‍, പി.പി. പ്രദീപന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതം പറഞ്ഞു. shreedharan pilla മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് കാഞ്ഞങ്ങാട് മിംടെക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണ ചടങ്ങ് വ്യാപാരഭവനില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.