ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്​

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർ​പ്പെടുത്തി. കുഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപക്കിനെയാണ് (32) പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പർധയുമായി ബന്ധപ്പെട്ട കേസും ദീപക്കിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ.ജിയുടെ നിർദേശപ്രകാരം നടപടി സ്വീകരിച്ചുവരുകയാണ്. ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.