ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

പടന്ന : ചന്തേര ജനമൈത്രി പൊലീസിന്റെയും, ഓരി എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് 'ലഹരിക്കെതിരെ കൂടെയുണ്ട്' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ.ജി. രഘുനാഥൻ, ചന്തേര ജനമൈത്രി ബീറ്റ് ഓഫിസർ സുരേശൻ കാനം എന്നിവർ വിഷയാവതരണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ശരൺജിത് അധ്യക്ഷത വഹിച്ചു. പി.കെ. പവിത്രൻ, സി.വി. രാജൻ, കെ.വി. സന്ദീപ്, കെ. രതീഷ്, ഹർഷ ഹരിദാസ്, ജനമൈത്രി ബീറ്റ് ഓഫിസർ പി.പി. സുധീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഓരിയിൽ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മ ചന്തേര എസ്.ഐ എം.വി. ശ്രീദാസ് ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.