തീയ്യടുക്കം ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനകളിറങ്ങി

കാസർകോട്​: മുളിയാർ പഞ്ചായത്തിലെ . ഞായറാഴ്ച രാവിലെയാണ്​ ഇരിയണ്ണി റിസർവ്​ വനത്തിന് സമീപത്ത്​ കാട്ടാനകൾ കൂട്ടമായി ഇറങ്ങിയത്. റോഡ്​ മുറിച്ചുകടന്ന കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഏറെ നേരം ചെലവഴിച്ചത്​ പരി​ഭ്രാന്തി പരത്തി. ആറ് ആനകളാണ്​ റോഡ്​ മുറിച്ചുകടന്ന്​ ജനവാസ കേന്ദ്രത്തിലെത്തിയതെന്ന്​ നാട്ടുകാർ പറഞ്ഞു​. നാട്ടുകാർ ബഹളമുണ്ടാക്കിയാണ്​ ആനകളെ തുരത്തിയത്​. ആനക്കൂട്ടം ഇറങ്ങിയതറിഞ്ഞ് വനംവകുപ്പിന്‍റെ സംഘവും പ്രദേശത്തെത്തിയിരുന്നു. മുളിയാർ, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോൽ ദേലമ്പാടി പഞ്ചായത്തുകളിൽ കർണാടക അതിർത്തി വനത്തിൽനിന്ന് കാട്ടാനകളും കാട്ടുമൃഗങ്ങളും വ്യാപകമായി ഇറങ്ങാറുണ്ട്​. പന്നി, കുരങ്ങുകൾ, കാട്ടുപോത്തുകൾ എന്നിവയും അതിർത്തി മേഖലകളിൽ വ്യാപകമായ നാശനഷ്ടം വരുത്തുന്നു​. കാട്ടാനശല്യം തടയാൻ വേലി കെട്ടുമെന്ന് കാറഡുക്ക ബ്ലോക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞയാഴ്ച വിവിധ സംഘടനകൾ കലക്​​ടറേറ്റ്​ മാർച്ചും നടത്തിയിരുന്നു. elephant മൂളിയാറിൽ റോഡ്​ മുറിച്ചുകടക്കുന്ന കാട്ടാനക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.