കെ.എം.കെ അനുസ്മരണം

ചെറുവത്തൂർ: കെ.എം.കെ അനുസ്മരണവും ചെറുകഥാ അവാർഡ് വിതരണവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. കബനി കെ. ദേവൻ അവാർഡ് എറ്റുവാങ്ങി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കെ. നായർ, ഉണ്ണികൃഷ്ണൻ കണ്ണം കുളം, രഞ്ജിത്ത് ഓരി, ശോഭന കണ്ണംകുളം, രഞ്ചു ചള്ളുവക്കോട്, വിജയൻ പള്ളിപ്പാറ, അനീഷ് വെങ്ങാട്ട് എന്നിവരെ അനുമോദിച്ചു. ഇ.പി. രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള അവാർഡ് ദാനം നടത്തി. ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്, വാസു ചോറോട്, കെ.കെ. നായർ, ശോഭന കണ്ണംകുളം, കബനി കെ. ദേവൻ എന്നിവർ സംസാരിച്ചു. അനീഷ് വെങ്ങാട്ട് സ്വാഗതവും വിജയൻ പള്ളിപ്പാറ നന്ദിയും പറഞ്ഞു. പടം : കെ.എം.കെ കഥാ പുരസ്കാരം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീളയിൽനിന്ന്​ കബനി കെ. ദേവൻ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.