കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും

നീലേശ്വരം: നവകേരളം, മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം 'തെളിനീരൊഴും പരിപാടി' സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപവത്​കരിച്ചു. ഏപ്രിൽ 25നകം വാർഡ്തല ജാഗ്രത സമിതി യോഗം ചേർന്ന് വാർഡ് തല പരിപാടികൾ ആസൂത്രണം ചെയ്യും. ഏപ്രിൽ 30നകം വൻ ജനപങ്കാളിത്തത്തോടെ മുഴുവൻ ഗ്രാമസഭകളും ചേരും. വാർഡ്തല മാപ്പിങ്, ജലനടത്തം, ക്ലസ്റ്റർ രൂപവത്​കരണം എന്നിവ നടക്കും. മേയ് മൂന്നിനകം പഞ്ചായത്തിനകത്തെ മുഴുവൻ സ്ഥപനങ്ങളും തോടുകൾ, നീർചാലുകൾ, കുളങ്ങൾ, ജലാശയങ്ങൾ എന്നിവയും ശുചീകരിക്കും. മേയ് അഞ്ചിന് മുഴുവൻ വീടുകളും പരിസരങ്ങളും സന്ദർശിച്ച് ശുചീകരണം ഉറപ്പുവരുത്തും. ഞായറാഴ്ച വീടുകളും വെള്ളിയാഴ്ച സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഡ്രൈഡേ ആചരിക്കും. ഇതിന്റെ മുന്നോടിയായുള്ള ശിൽപശാല കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ജിഷ മുങ്ങത്ത്, ഡോ. രാജേഷ് കരിപ്പത്ത്, സ്ഥിരംസമിതി ചെയർമാൻ കെ.വി. അജിത്ത് കുമാർ, സി.എച്ച്. അബ്ദുൽ നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, എച്ച്.ഐ ജഗദീശൻ, സി.ഡി.എസ്​ ചെയർപേഴ്സൻ ഉഷ രാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് സ്വാഗതവും അസി. സെക്രട്ടറി പി. ഷീല നന്ദിയും പറഞ്ഞു. പടം: nlr tk ravi കിനാനൂർ-കരിന്തളം പഞ്ചായത്ത്തല തെളിനീരൊഴുകും പരിപാടിയുടെ സംഘാടക സമിതി രൂപവത്​കരണ യോഗം പ്രസിഡന്‍റ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.