blurb: 21ന് 10 ന് സൊസൈറ്റിയുടെ ആസ്ഥാനത്തിനു മുന്നിൽ ധർണ കാസർകോട്: ഈസ്റ്റ് എളേരി ചിറ്റാരിക്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസർകോട് ജില്ല കോ- ഓപറേറ്റിവ് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി കർഷകരിൽനിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായി കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 40 വർഷത്തോളമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഏഴു വർഷത്തോളമായി കർഷകരിൽനിന്നും നിക്ഷേപമായി സ്വീകരിച്ച 10 കോടിയോളം രൂപയുടെ സ്ഥിര നിക്ഷേപത്തിന് പലിശയോ മുതലോ നൽകിയിട്ടില്ല. ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ച കർഷകർ നിരന്തരമായി പണം തിരികെ ആവശ്യപ്പെട്ടിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയാണ്. നിലവിലെ പ്രസിഡന്‍റ് ജിംസൺ ജോർജ് നിക്ഷേപകരെ ആക്ഷേപിച്ചുകൊണ്ട് പറയുന്നത് 'നിക്ഷേപിച്ച പണം വാങ്ങാമെങ്കിൽ വാങ്ങിച്ചോ' എന്നാണ്. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി. പ്രസിഡന്‍റ് ഹക്കീം കുന്നിൽ, നിലവിലെ ഡി.സി.സി പ്രസിഡന്‍റ് ഫൈസൽ തുടങ്ങിയ നേതാക്കൾക്ക് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. തുടർന്ന് തട്ടിപ്പിനിരയായ മുഴുവൻ കർഷകരും ചേർന്ന് മലയോര മേഖല നിക്ഷേപ കർഷക കൂട്ടായ്മ രൂപവത്കരിച്ചു. ഈ മാസം 21ന് 10 ന് ചിറ്റാരിക്കാൽ സൊസൈറ്റിയുടെ ഹെഡ് ഓഫിസിനു മുമ്പാകെ ധർണ നടത്തുകയാണ്. വാർത്തസമ്മളനത്തിൽ സംയുക്ത സമരസമിതി ചെയർമാൻ കെ.സി. മാത്യു, കൺവീനർ ഉത്തമൻ വെള്ളരിക്കുണ്ട്, സജി അറയ്ക്കൽ, കെ. ബാബുരാജ്, സുരേഷ് മാലോം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.