വേണു മാങ്ങാട് നാടക പുരസ്കാരം സമ്മാനിച്ചു

ഉദുമ: നാടകപ്രവർത്തകൻ വേണു മാങ്ങാടിന്റെ സ്മരണക്കായി കുട്ടികളുടെ നാടകക്കളരിയായ കണ്ണികുളങ്ങര നാടക പാഠശാല ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം പ്രമുഖ നാടക രചയിതാവ് രാജ് മോഹൻ നീലേശ്വരത്തിന് സമ്മാനിച്ചു. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷികദിനമായ ശനിയാഴ്ച വൈകീട്ട് വേണു മാങ്ങാടിന്റെ 'തണൽ' എന്ന വീട്ടിൽ ഒരുക്കിയ ചടങ്ങിൽ നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണൻ പ്രശംസപത്രവും സ്മാരക ഫലകവും സമ്മാനിച്ചു. കെ.വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ഉദുമ ഗ്രാമ പഞ്ചായത്ത് മെംബർ വി.കെ. അശോകൻ, ഗോപി കുറ്റി ക്കോൽ, സി.പി. ശുഭ, മോഹനൻ മാങ്ങാട്, രചന അബ്ബാസ്, ശശി ആറാട്ടുകടവ്, തുളസീധരൻ, മിനി ഷൈൻ എന്നിവർ സംസാരിച്ചു. drama puraskaram.jpg നാടകപ്രവർത്തകൻ വേണു മാങ്ങാടി​ന്റെ സ്മരണക്കായി കണ്ണികുളങ്ങര നാടക പാഠശാല ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം നാടകരചയിതാവ് രാജ് മോഹൻ നീലേശ്വരത്തിന് നടൻ സുധീഷ് ഗോപാലകൃഷ്ണൻ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.