കാസർകോട്: കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എയുടെ ജില്ല ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് സമീപം ജയിൽ റോഡിന് അരികിലായി നിർമിച്ച കെട്ടിട ഉദ്ഘാടനത്തോടൊപ്പം അസോസിയേഷൻ ദിനാഘോഷവും നടന്നു. കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. ജില്ല പ്രസിഡന്റ് ഡോ. സി.എം. കായിഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹമ്മദ്, ഡോ. വി.എസ്. അനൂപ്, ഡോ. ഒ. വാസുദേവൻ, ഡോ. പി. ശംസുദ്ദീൻ, ഡോ. പി.എസ്. സുനിൽ കുമാർ, ഡോ. ഷമീമ തൻവീർ, ഡോ. ബി. നാരായണ നായിക്, ഡോ. ഷക്കീൽ അൻവർ എന്നിവർ സംസാരിച്ചു. ഡോ. ഡി.ജി. രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി. സുരേശൻ സ്വാഗതവും ഡോ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു. kgoa hall കെ.ജി.എം.ഒ.എയുടെ ജില്ല ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.