സീതിസാഹിബ് അനുസ്മരണം

തൃക്കരിപ്പൂർ: ദേശാഭിമാനപ്പോരാട്ടങ്ങളില്‍ അധികാരിവര്‍ഗത്തിന്റെ ക്രൂരമായ ആക്രമണങ്ങളാല്‍ തളര്‍ന്നുപോയ മലബാര്‍ മാപ്പിളയില്‍ അറിവും ആത്മബലവും ഉശിരും ഊഷ്മാവും പകര്‍ന്നു നൽകിയ നേതാവാണ് സീതി സാഹിബ് എന്ന് സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ പറഞ്ഞു. തൃക്കരിപ്പൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടി.എസ്. നജീബ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എ.ജി.സി. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി. സലീൽ സ്വാഗതം പറഞ്ഞു. പി.സി. നസീർ, എം.സി. ശിഹാബ്, എ.ജി.സി. ഷംഷാദ്, എം.പി. നൗഷാദ്, നിഷാം പട്ടേൽ, ഫായിസ് ബീരിച്ചേരി, ടി.പി. അഹമ്മദ് ഹാജി, എ. അഷറഫ്, വി.പി.പി. ഷുഹൈബ്, മെഹബൂബ് ആയിറ്റി, റാഷിദ്‌ തെക്കേക്കാട്, സിറാജ് വടക്കുമ്പാട്, അഷ്‌കർ പടന്ന, ഷംസീർ മണിയനൊടി, മുസവ്വിർ കക്കുന്നം, വി.പി.പി സുൻസു എന്നിവർ സംസാരിച്ചു. ടം// seethi sahib33.jpg സീതി സാഹിബ് അനുസ്മരണ സമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.