മഹല്ല് നേതൃസംഗമം

തൃക്കരിപ്പൂർ: ലൈവ് തൃക്കരിപ്പൂരിന്റെ നേതൃത്വത്തിൽ മഹല്ല് നേതൃസംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു. നിലമ്പൂർ ബ്രിജ്‌വേ ഗ്രൂപ് ഡയറക്ടർ പി.വി. ഹമീദ് ഉദ്ഘാടനം ചെയ്തു. ലൈവ് ചെയർമാൻ എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ഹോം സ്‌കൂൾ പാർട്ണർഷിപ് സംബന്ധിച്ച് ഹാരിസ് മടപ്പള്ളി പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് മുഖ്യാതിഥിയായി. ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല പ്രോജക്ട് പ്രകാശനം ചെയ്തു. വൾവക്കാട് ജമാഅത്ത് പ്രസിഡന്റ് എം. മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി. ലൈവ് എക്സിക്യൂട്ടിവ് ഡയറക്ടർ ഷൗക്കത്തലി അക്കാളത്ത് പ്രോജക്ട് അവതരിപ്പിച്ചു. ചരക്കുനികുതി വകുപ്പിൽ നിയമിതനായ വി.പി.പി. ഷാഹിദിനെ ചടങ്ങിൽ ആദരിച്ചു. ഒ.ടി. അഹമദ് ഹാജി ഉപഹാരം നൽകി. ബ്ലോക്ക് മെംബർ ടി.എസ്. നജീബ്, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി എന്നിവർ സംസാരിച്ചു. ടി.പി. ശഫീഖ് സ്വാഗതവും ശരീഫ് കോളേത്ത് നന്ദിയും പറഞ്ഞു. പടം// live tkp.jpg ലൈവ് തൃക്കരിപ്പൂർ സംഘടിപ്പിച്ച മഹല്ല് നേതൃസംഗമവും നോമ്പുതുറയും പി.വി. ഹമീദ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.