ആദരവും അനുമോദനവും

ചെറുവത്തൂർ: പിലിക്കോട് യവക്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചു. കെ. കൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് നേടിയ ടി. രാജൻ, മികച്ച വില്ലേജ് ഓഫിസർ കെ.വി. ബിജു എന്നിവരെ ആദരിച്ചു. വിവിധ സ്കോളർഷിപ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. കെ.വി. മധു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. ബിജു, കെ. ഗണേശൻ, കെ.സി. ശ്രീജിത്ത്, കെ.പി. പ്രദീപ് കുമാർ, കെ.വി. രാജു, കെ. പ്രേമചന്ദ്രൻ, കെ. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. പടം : പിലിക്കോട് യവക്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ആദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.