കാസർകോട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂർവ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ഫോട്ടോ വണ്ടി ഇന്ന് ജില്ലയിലെത്തും. പയ്യോളിയില്‍നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നതാണ് ഫോട്ടോ വണ്ടിയുടെ പര്യടനം. ശനിയാഴ്ച രാവിലെ 10ന് പയ്യോളിയില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ വസതിയില്‍നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്ത ഫോട്ടോ വണ്ടിയാണ് ഇന്ന് ജില്ലയിലെത്തുക. 2.30ന് ജില്ലാതിർത്തിയായ കാലിക്കടവിൽ വണ്ടിക്ക് എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിലും നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിലും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത എന്നിവരുടെ നേതൃത്വത്തിലും ജനപ്രതിനിധികളും കായിക താരങ്ങളും മാധ്യമപ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രത്തില്‍ ആരംഭിച്ച്, ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചുനിർത്താന്‍ കഴിയാത്ത ഒരുപിടി താരങ്ങളുടെ അപൂർവ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. കായിക താരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. യാത്ര ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം. ഏപ്രില്‍ 30ന് തിരുവനന്തപുരം എന്‍ജിനീയേഴ്സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ പ്രദർശനത്തിന് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.