വിഷുദിനത്തിൽ പുസ്തകക്കണിയൊരുക്കി

തൃക്കരിപ്പൂർ: വിഷുദിനത്തിൽ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി പുസ്തക കണിയൊരുക്കി. വായനശാല പ്രസിഡന്റ് ടി. തമ്പാൻ ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ 'കുരുന്നില' പുസ്തകം പരിചയപ്പെടുത്തി. മുതിർന്ന കർഷകൻ യു.കെ. രാഘവൻ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. പി.കെ. ഷീജ, പി. ശ്രീജ, ബിനേഷ് വിത്തൻ, എം. സനൂപ്, പി. സന്ദീപ്, പി. രാജഗോപാലൻ, വി.എം. മധുസൂദനൻ, പി.കെ. നമ്രത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.