കെ.എസ്.ഇ.ബി ചെർക്കള ഓഫിസ് വൈദ്യുതി മന്ത്രി സന്ദർശിക്കണം- ഐ.എൻ.എൽ

ചെങ്കള: ചാറ്റൽമഴ വന്നാൽപോലും പൊതുജനങ്ങൾ ഇരുട്ടിലാകുന്ന സ്ഥിതിയുള്ള ചെർക്കള വൈദ്യുതി സെക്ഷൻ ഓഫിസ്​ വകുപ്പുമന്ത്രി സന്ദർശിക്കണമെന്ന്​ ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ കെ.എസ്.ഇ.ബി തൂണുകളും കമ്പികളുമാണ്​ ഈ മേഖലയിലുള്ളത്​. എല്ലാ മഴക്കാലത്തും പ്രയാസങ്ങൾ തന്നെയാണ് കെ.എസ്.ഇ.ബി ചെർക്കള സെക്ഷൻ നൽകിവരുന്നത്​. ഓഫിസിലെ പോരായ്മകൾ പരിഹരിക്കാൻ ജീവനക്കാരുടെ കുറവ് അടിയന്തരമായി നികത്തണം. വൈദ്യുതി മന്ത്രി കാസർകോട് ജില്ലയിലെത്തി ചെർക്കള വൈദ്യുതി സെക്ഷനിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.