കുമ്പള: കുമ്പള മീപ്പിരി സെന്റർ -പരേരി കോംപ്ലക്സ് വ്യാപാരികൾ ചേർന്ന് ഇന്റർലോക്ക് ചെയ്ത് നവീകരിച്ച 'ഹൈടെക് സ്ട്രീറ്റ്' റോഡ് വ്യാപാരികൾ തന്നെ തുറന്നുകൊടുത്തു. റോഡ് നവീകരണത്തിന് മുന്നിട്ടിറങ്ങിയ ഇർഷാദ് ഇച്ചു കുമ്പള (ഫോൺ ഫിക്സ്), റഫീഖ് ഫിദ, കബീർ ലഡ്കോർ, ഷുഹൈൽ ലഡ്കോർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വ്യാപാരി കൂട്ടായ്മയുടെ സീനിയർ അംഗങ്ങളായ അബ്ദുല്ല ഹാജി നിയാസ് സ്റ്റോർ, എം.പി. അബ്ദുൽ ഖാദർ, കുഞ്ഞഹമ്മദ് പേരാൽ, ഇബ്രാഹിം ബത്തേരി, അറബി, ഇർഷാദ് കുട്ടീസ്, നിയാസ് കുമ്പള, അഷ്‌റഫ് സ്കൈലർ, തങ്ങൾ ഐമിസ്, മൂസ നോവൾട്ടി, ഹാരിസ് മിസ് റോസ്, എം.എ. ഹംസ മഹർ, എം.എ. മൂസ, ഹമീദ് സൂപ്പർ, മൂസ വലിയവളപ്പ്, ഷിബു, അർഷാദ് റിങ്ടോൺ, മുസ്തഫ, കെ.വി. അഷ്‌റഫ്, നദീം, നിസ്സാം ആമ്ന, ലത്തീഫ്, മഹമൂദ് സ്കൈലർ, സിറാജ് ആമ്ന എന്നിവർ സംബന്ധിച്ചു. ഇഫ്താർ സംഗമവും നടത്തി. ഫോട്ടോ: കുമ്പളയിൽ വ്യാപാരികൾ ചേർന്ന് നവീകരിച്ച 'ഹൈടെക് സ്ട്രീറ്റ് റോഡ്' വ്യാപാരികൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.