ബളാൽ ടൗണിൽ മോഷണം പതിവാകുന്നു

നീലേശ്വരം: ബളാൽ ടൗണിൽ മോഷണം പതിവാകുന്നു. വെള്ളിയാഴ്ച രാത്രി ബളാൽ കള്ളുഷാപ്പിലെ മോഷണത്തോടൊപ്പം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കുഞ്ഞേട്ടന്റെ കടയുടെ പൂട്ട് പൊളിക്കാൻ മോഷ്ടാവ് ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ബളാലിലെ ഒരു വീട്ടിൽനിന്ന് റബർഷീറ്റ് മോഷണം പോയിരുന്നു. ആ ദിവസം തന്നെ ബളാലിലെ റഹ്മാന്റെ കടയുടെ മുന്നിലുണ്ടായിരുന്ന ചാക്കുകളും കളവുപോയി. വ്യാപാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.